+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ർ​ക്ക് കോ​വി​ഡ്

മ​ല​പ്പു​റം: തി​രൂ​ർ പു​റ​ത്തൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ൾ, മ​രു​മ​ക്ക​ൾ, പേ​ര​ക്കു​ട്ട
തി​രൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ർ​ക്ക് കോ​വി​ഡ്
മ​ല​പ്പു​റം: തി​രൂ​ർ പു​റ​ത്തൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ൾ, മ​രു​മ​ക്ക​ൾ, പേ​ര​ക്കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണു രോ​ഗ​ബാ​ധി​ത​ർ. ഇ​വ​രി​ൽ നാ​ലു പേ​ർ പു​റ​ത്തൂ​രി​ലും ആ​റു പേ​ർ തി​രൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക‍​ഴി​യ​വേ ജൂ​ലൈ 15നാ​ണ് അ​ബ്ദു​ൽ ഖാ​ദ​ർ മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :