കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത വടകര എംപി കെ.മുരളീധരനോട് കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശം. വെള്ളിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം, എംപിയുടെ ക്വാറന്റൈന് കാലയളവ് കഴിഞ്ഞതാണെന്നും കോവിഡ് പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഡിഎംഒ വി.ജയശ്രീ പറഞ്ഞു.
ജനപ്രതിനിധികള്‍ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതിനെതിരേ വ്യാഴാഴ്ച മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കളക്ടര്‍ കോവിഡ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.