വാഷിംഗ്ടൺ ഡിസി: യുഎസ് ഫെഡറൽ ജീവനക്കാർക്കു സർക്കാർ നല്കുന്ന ഉപകരണങ്ങളിൽ ടിക് ടോക് പോലുള്ള ചൈനീസ് ആപ്പുകളുടെ ഉപയോഗം നിരോധിക്കുന്ന ബില്ലിനു യുഎസ് സെനറ്റ് സമിതി അംഗീകാരം നൽകി. ‘നോ ടിക് ടോക് ഓൺ ഗവൺമെന്റ് ഡിവൈസസ് ആക്ട്’ എന്നാണുനിയമത്തിന്റെ പേര്.
ആഭ്യന്തരസുരക്ഷയ്ക്കും സർക്കാർ കാര്യങ്ങൾക്കുമുള്ള സെനറ്റ് സമിതിയാണ് ഇത് അംഗീകരിച്ചത്. ഇനി സെനറ്റിൽ വോട്ടിനിടും. ഈ ആപ്പുകൾ ചൈനീസ് സർക്കാരിനുവേണ്ടി ചാരപ്പണി നടത്തുന്നുവെന്നാണ് ആരോപണം. നേരത്തെ ഇന്ത്യ ടിക് ടോക് അടക്കം നിരോധിച്ചിരുന്നു.