കോഴിക്കോട്: കോഴിക്കോട് മരിച്ച കാരപ്പറമ്പ് സ്വദേശി റുഖ്യാബി(57)ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് റുഖ്യാബി മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ബന്ധുവിന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.