+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത് 161 അടി ഉ​യ​ര​ത്തി​ൽ

അയോധ്യ: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​ത് 161 അ​ടി ഉ​യ​ര​ത്തി​ല്‍.1988​ല്‍ ത​യാ​റാ​ക്കി​യ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യി​ല്‍ നി​ന്നും 20 അ​ടി കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലാ​ണ് ക്ഷ
അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​ത് 161 അടി ഉ​യ​ര​ത്തി​ൽ
അയോധ്യ: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​ത് 161 അ​ടി ഉ​യ​ര​ത്തി​ല്‍.1988​ല്‍ ത​യാ​റാ​ക്കി​യ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യി​ല്‍ നി​ന്നും 20 അ​ടി കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് വാ​സ്തു​ശി​ല്‍​പി നി​ഖി​ല്‍ സോം​പു​ര പ​റ​ഞ്ഞു. 141 അ​ടി ഉ​യ​ര​ത്തി​ലാ​ണ് അ​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങും ഭൂ​മി​പൂ​ജ​യും ന​ട​ക്കും. ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് 1988ലാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന ത​യാ​റാ​ക്കി​യ​ത്. ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കാ​ൻ ത​യാ​റാ​യി ആ​ളു​ക​ള്‍ വ​ള​രെ ആ​വേ​ശ​ഭ​രി​ത​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ വ​ലി​പ്പം വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന് ക​രു​തി​യ​ത്. പു​തി​യ രൂ​പ​ക​ല്‍​പ്പ​ന പ്ര​കാ​രം ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം 141 അ​ടി​യി​ല്‍ നി​ന്നും 161 അ​ടി​യാ​യി ഉ​യ​ര്‍​ത്തിയതെന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് നി​ഖി​ല്‍ സോം​പു​ര പ​റ​ഞ്ഞു.

രൂ​പ​ക​ല്‍​പ്പ​ന​യി​ല്‍ ര​ണ്ടു മ​ണ്ഡ​പ​ങ്ങ​ളും അ​ധി​ക​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​പ​ത്തെ രൂ​പ​ക​ല്‍​പ്പ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി കൊ​ത്തി​യെ​ടു​ത്ത എ​ല്ലാ ക​ല്ലു​ക​ളും തൂ​ണു​ക​ളും ഉ​പ​യോ​ഗി​ക്കും. ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യി 3.5 വ​ര്‍​ഷം വേ​ണ്ടി വ​രു​മെ​ന്നും നി​ഖി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ച​ത്ത​ല​ത്തി​ലാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് വൈ​കി​യ​ത്.
More in Latest News :