+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ഡ​ബ്ല്യു​സിയെ ക​രി​ന്പ​ട്ടി​ക​യി​ൽ​പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി; ശി​വ​ശ​ങ്ക​ർ ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​ർ(​പി​ഡ​ബ്ല്യു​സി) ക​ന്പ​നി​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ. നി​ല​വി​ലു​ള്ള
പി​ഡ​ബ്ല്യു​സിയെ ക​രി​ന്പ​ട്ടി​ക​യി​ൽ​പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി; ശി​വ​ശ​ങ്ക​ർ ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ
തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​ർ(​പി​ഡ​ബ്ല്യു​സി) ക​ന്പ​നി​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ. നി​ല​വി​ലു​ള്ള ക​രാ​റു​ക​ളി​ൽ നി​ന്നും ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഐ​ടി വ​കു​പ്പി​ലെ സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​നം സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​ർ ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സ്വ​പ്ന​യു​ടെ നി​യ​മ​ന​മെ​ന്നും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും സ​മി​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ മു​ദ്ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്യു​ന്നു.
More in Latest News :