+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ല​മേ​ൽ എ​ൻ​എ​സ്എ​സ്‌ കോ​ള​ജി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

കൊ​ല്ലം: നി​ല​മേ​ൽ എ​ൻ​എ​സ്എ​സ്‌ കോ​ള​ജി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ
നി​ല​മേ​ൽ എ​ൻ​എ​സ്എ​സ്‌ കോ​ള​ജി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
കൊ​ല്ലം: നി​ല​മേ​ൽ എ​ൻ​എ​സ്എ​സ്‌ കോ​ള​ജി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നി​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് റെ​ഡ് ക​ള​ർ കോ​ഡ​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ങ്ങേ​യ​റ്റം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സ്ഥി​തി​യാ​ണു കൊ​ല്ലം ജി​ല്ല​യി​ലേ​തെ​ന്നു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ജി​ല്ല​യു​ടെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര, വെ​ട്ടി​ക്ക​വ​ല ഉ​ള്‍​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി അ​തി​രൂ​ക്ഷ​മാ​ണ്.
More in Latest News :