+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂ​സ്റ്റ​ണി​ലെ എം​ബ​സി അ​ട​ക്ക​ണ​മെ​ന്ന് ചൈ​ന​യോ​ട് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ ചൈ​ന​യോ​ട് എം​ബ​സി അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. ഹൂ​സ്റ്റ​ണി​ലെ ചൈ​നീ​
ഹൂ​സ്റ്റ​ണി​ലെ എം​ബ​സി അ​ട​ക്ക​ണ​മെ​ന്ന് ചൈ​ന​യോ​ട് അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ ചൈ​ന​യോ​ട് എം​ബ​സി അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. ഹൂ​സ്റ്റ​ണി​ലെ ചൈ​നീ​സ് എം​ബ​സി ഓ​ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ, ചൈ​ന​യ്ക്കെ​തി​രാ​യ പു​തി​യ ആ​രോ​പ​ണം അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ളു​ക​ൾ ചൈ​നീ​സ് എം​ബ​സി കെ​ട്ടി​ട വ​ള​പ്പി​ലേ​ക്ക് പേ​പ്പ​റു​ക​ൾ ക​ത്തി​ച്ചെ​റി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം, ഹോം​ങ്കോ​ഗ് വി​ഷ​യം തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം മൂ​ർ​ച്ഛി​ച്ചു ചൈ​ന​യെ ശ​ക്തി​യു​ക്തം എ​തി​ർ​ത്ത അ​മേ​രി​ക്ക അ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് പു​തി​യ വി​ഷ​യ​ത്തി​ലും സ്വീ​ക​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തീ​ർ​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.
More in Latest News :