തിരുവനന്തപുരം: ഈ വർഷത്തെ ആറൻമുള വള്ളസദ്യ ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു അറിയിച്ചു.
ഓഗസ്റ്റ് നാലിനാണ് ആറൻമുള വള്ള സദ്യ നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വള്ളസദ്യ നടത്തുന്നത് പ്രയോഗികമല്ലെന്നാണു ദേവസ്വം ബോർഡിന്റെ തീരുമാനം. ഇക്കാര്യം പള്ളിയോട സംഘങ്ങളെ അറിയിക്കുമെന്നും ബോർഡ് പ്രസിഡന്റ് അറിയിച്ചു.