ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ പരിഹാസവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമസ്തേ ട്രംപ് മുതൽ രാജസ്ഥാൻ പ്രതിസന്ധി വരെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്.
കൊറോണക്കാലത്ത് സർക്കാർ കൈവരിച്ച നേട്ടങ്ങൾ- ഫെബ്രുവരി: നമസ്തേ ട്രംപ്, മാർച്ച്: മധ്യപ്രദേശ് സർക്കാരിനെ വീഴ്ത്തി, ഏപ്രിൽ: ജനങ്ങളെകൊണ്ടു വിളക്ക് കത്തിച്ചു, മേയ്: സർക്കാരിന്റെ ആറാം വാർഷികം, ജൂണ്‍: ബിഹാറിൽ വർച്വൽ റാലി, ജൂലൈ: രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താൻ ശ്രമം. ഇതുകൊണ്ടാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം സ്വയം പര്യാപ്തത (ആത്മനിർഭർ) കൈവരിച്ചതെന്നും രാഹുൽ ട്വീറ്റിൽ പരിഹസിക്കുന്നു.
രാജസ്ഥാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു നിരവധി പ്രസ്താവനകൾ വന്നെങ്കിലും ബിജെപിയുമായി ബന്ധപ്പെടുത്തി രാഹുൽ പ്രതികരിക്കുന്നത് ആദ്യമായാണ്.