+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്ക് ധ​രി​ച്ച എ​നി​ക്ക് എ​ത്ര ലൈ​ക്ക് കൂ​ട്ടു​കാ​രേ..! ദേ​ശ​സ്നേ​ഹം "വെ​ളി​പ്പെ​ടു​ത്തി' ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: മാ​സ്ക് ധ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്നേ​ക്കാ​ൾ ദേ​ശ​സ്നേ​ഹി മ​റ്റൊ​രാ​ളി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രം​പി​ന്‍റെ ട്വീ​റ്
മാ​സ്ക് ധ​രി​ച്ച എ​നി​ക്ക് എ​ത്ര ലൈ​ക്ക് കൂ​ട്ടു​കാ​രേ..! ദേ​ശ​സ്നേ​ഹം
വാ​ഷിം​ഗ്ട​ണ്‍: മാ​സ്ക് ധ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്നേ​ക്കാ​ൾ ദേ​ശ​സ്നേ​ഹി മ​റ്റൊ​രാ​ളി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രം​പി​ന്‍റെ ട്വീ​റ്റ്. മാ​സ്ക് ധ​രി​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യി​ൽ മ​ല​ക്കം​മ​റി​ഞ്ഞാ​ണു ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അ​ദൃ​ശ്യ​മാ​യ ചൈ​നാ വൈ​റ​സി​നെ തു​ര​ത്താ​ൻ നാം ​ഒ​റ്റ​ക്കെ​ട്ടാ​യി ശ്ര​മി​ക്കു​ക​യാ​ണ്. ആ​ള​ക​ലം പാ​ലി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് രാ​ജ്യ​സ്നേ​ഹം വെ​ളി​വാ​ക്കു​മെ​ന്ന് പ​ല​രും പ​റ​യു​ന്നു. നി​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഈ ​പ്ര​സി​ഡ​ന്‍റി​നേ​ക്കാ​ൾ ദേ​ശ​സ്നേ​ഹ​മു​ള്ള മ​റ്റൊ​രാ​ളി​ല്ല- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ച്ച ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ട്രം​പി​ന്‍റെ ട്വീ​റ്റ്.

നേ​ര​ത്തെ, പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ൻ ട്രം​പ് ത​യാ​റാ​യി​രു​ന്നി​ല്ല. മാ​സ്ക് ധ​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് നി​ശ്ച​യി​ക്കു​ന്ന​തു ജ​ന​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്. ജൂ​ലൈ​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണു ട്രം​പ് ആ​ദ്യ​മാ​യി പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ച്ച​ത്.
More in Latest News :