+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 37,148 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗവ്യാ​പ​നം അ​തി​വേ​ഗ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്ന​ര ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 37,148 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,55,191 ആ​യി. പു​
24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 37,148 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗവ്യാ​പ​നം അ​തി​വേ​ഗ​ത്തി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്ന​ര ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 37,148 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,55,191 ആ​യി. പു​തി​യ​താ​യി 587 രോ​ഗി​ക​ൾ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 28,084 ആ​യി. 7,24,578 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,02,529 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 3,18,695 ആ​യി. 12,030 പേ​ർ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ 1,75,678 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2,551 പേ​ർ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

1,23,747 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. 3,663 പേ​ർ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. യു​പി​യി​ൽ 1192 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും പ​ശ്ചി​മ​ബം​ഗാ​ളി​ൽ 1147 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :