+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.50 കോ​ടി​യി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.50 കോ​ടി​യി​ലേ​ക്ക്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,48,52,700 ആ​യി. ഇ​തു​വ​രെ 6,13,213 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്ത
ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.50 കോ​ടി​യി​ലേ​ക്ക്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.50 കോ​ടി​യി​ലേ​ക്ക്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,48,52,700 ആ​യി. ഇ​തു​വ​രെ 6,13,213 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 89,06,690 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 39,61,429, ബ്ര​സീ​ൽ- 21,21,645, ഇ​ന്ത്യ- 11,54,917, റ​ഷ്യ- 7,77,486, ദ​ക്ഷി​ണാ​ഫ്രി​ക്ക- 3,73,628, പെ​റു- 3,57,681, മെ​ക്സി​ക്കോ- 3,49,396, ചി​ലി- 3,33,029, സ്പെ​യി​ൻ- 3,11,916, ബ്രി​ട്ട​ൻ- 2,95,372.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,43,834, ബ്ര​സീ​ൽ- 80,251, ഇ​ന്ത്യ- 28,099, റ​ഷ്യ- 12,427, ദ​ക്ഷി​ണാ​ഫ്രി​ക്ക- 5,173, പെ​റു- 13,384, മെ​ക്സി​ക്കോ- 39,485, ചി​ലി- 8,633, സ്പെ​യി​ൻ- 28,422, ബ്രി​ട്ട​ൻ- 45,312.

ഇ​തി​നു പു​റ​മേ, മ​റ്റ് എ​ട്ട്് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റാ​ൻ-2,76,202, പാ​ക്കി​സ്ഥാ​ൻ-2,65,083, സൗ​ദി അ​റേ​ബ്യ-2,53,349, ഇ​റ്റ​ലി-2,44,624, തു​ർ​ക്കി-2,20,572, ബം​ഗ്ലാ​ദേ​ശ്-2,07,453, കൊ​ളം​ബി​യ- 204,005, ജ​ർ​മ​നി-2,03,487 എ​ന്നി​വ​യാ​ണ് അ​വ.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ നാ​ലാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ഫ്രാ​ൻ​സ്, അ​ർ​ജ​ൻ​റീ​ന, കാ​ന​ഡ, ഖ​ത്ത​ർ എ​ന്നി​വ​യാ​ണ് അ​വ.
More in Latest News :