കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഹോട്ടലുകളിൽ പാർസൽ മാത്രം നൽകാം. ഷോപ്പിംഗ് മാളുകൾ നിയന്ത്രണ മേഖലയായിരിക്കും.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല. ഞായറാഴ്ചകളിൽ ജില്ലയിൽ സന്പൂർണ ലോക്ക്ഡൗൺ തുടരും. നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.