+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേരാണ് ഇന്ന് രോഗമുക്തരായത്. പട്ടാമ്പിയിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാ
പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ്
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേരാണ് ഇന്ന് രോഗമുക്തരായത്. പട്ടാമ്പിയിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിൽസയിൽ ഉണ്ട്.
More in Latest News :