+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർ​ക്ക് കോ​വി​ഡ്; സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 519 പേ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് പ​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 519 പേ​ർ​ക്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർ​ക്ക് കോ​വി​ഡ്; സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 519 പേ​ർ​ക്ക്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ന്പ​ർ​ക്ക രോ​ഗ​വ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് പ​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 519 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 24 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ജി​ല്ല​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം: തി​രു​വ​ന​ന്ത​പു​രം-182, കോ​ഴി​ക്കോ​ട്-92, കൊ​ല്ലം-79, എ​റ​ണാ​കു​ളം-72, ആ​ല​പ്പു​ഴ-53, മ​ല​പ്പു​റം-50, പാ​ല​ക്കാ​ട്- 49, ക​ണ്ണൂ​ര്‍-48, കോ​ട്ട​യം- 46, തൃ​ശൂ​ർ-42, കാ​സ​ര്‍​കോ​ഡ്- 28, വ​യ​നാ​ട്-26, ഇ​ടു​ക്കി-24, പ​ത്ത​നം​തി​ട്ട- മൂ​ന്ന്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ജൂ​ലൈ 16ന് ​മ​ര​ണ​മ​ട​ഞ്ഞ സി​സ്റ്റ​ര്‍ ക്ലെ​യ​റി​ന്‍റെ (73) പ​രി​ശോ​ധ​ന​ഫ​ല​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തോ​ടെ മ​ര​ണം 43 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 148 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 105 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നാ​ല്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മൂ​ന്നു വീ​ത​വും, കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ര​ണ്ട് വീ​ത​വും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കും (തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ നാ​ല് കെ.​എ​സ്.​സി. ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ജി​ല്ല​ക​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം: തി​രു​വ​ന​ന്ത​പു​രം-170, കൊ​ല്ലം-71, എ​റ​ണാ​കു​ളം-59, കോ​ഴി​ക്കോ​ട്-44, കോ​ട്ട​യം-38, പാ​ല​ക്കാ​ട്-29, ആ​ല​പ്പു​ഴ-24, തൃ​ശൂ​ര്‍-22, ക​ണ്ണൂ​ര്‍-15, ഇ​ടു​ക്കി-14, മ​ല​പ്പു​റം 13, കാ​സ​ര്‍​ഗോ​ഡ്-11, വ​യ​നാ​ട്- ഏ​ഴ്, പ​ത്ത​നം​തി​ട്ട-​ര​ണ്ട്.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 245 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 93 പേ​രു​ടെ​യും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 45 പേ​രു​ടെ​യും, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 35 പേ​രു​ടെ​യും (പാ​ല​ക്കാ​ട് ഒ​ന്ന്, കോ​ഴി​ക്കോ​ട് ര​ണ്ട്), കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 19 പേ​രു​ടെ​യും (പ​ത്ത​നം​തി​ട്ട ഒ​ന്ന്, ഇ​ടു​ക്കി ഒ​ന്ന്), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 16 പേ​രു​ടെ​യും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 10 പേ​രു​ടെ​യും, ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 9 പേ​രു​ടെ​യും, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എ​ട്ടു പേ​രു​ടെ​യും (ആ​ല​പ്പു​ഴ ഒ​ന്ന്), കോ​ഴി​ക്കോ​ട് (പ​ത്ത​നം​തി​ട്ട ഒ​ന്ന്), ക​ണ്ണൂ​ര്‍ (കോ​ഴി​ക്കോ​ട് ഒ​ന്ന്) ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ല് പേ​രു​ടെ വീ​ത​വും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​രു​ടെ​യും (കൊ​ല്ലം ഒ​ന്ന്) പ​രി​ശോ​ധ​നാ​ഫ​ലം ആ​ണ് ഇ​ന്ന് നെ​ഗ​റ്റീ​വ് ആ​യ​ത്.

7611 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5618 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,65,233 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,57,523 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റന്‍റൈനി​ലും 7710 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 871 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,640 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 5,46,000 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 5969 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. ഇ​തി​ല്‍ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 98,115 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 94,016 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.
More in Latest News :