ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നതയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രമേയുള്ളൂ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. പരിശോധിച്ച ശേഷം കത്തിന് മറുപടി നൽകും. തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ നടപടി ഉണ്ടാക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.