തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (50) ആണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്തു കോവിഡ് മരണം 43 ആയി ഉയർന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് തങ്കരാജ് മരിച്ചത്. ജൂലൈ എട്ടിന് ഗുഡല്ലൂരില്‍ നിന്നും ഭാര്യയ്ക്കും മരുമകള്‍ക്കുമൊപ്പം കേരളത്തിൽ എത്തിയതാണ്. ആദ്യ പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.
തങ്കരാജിന്റെ ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.