+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടാ​മ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. മു​തു​മ​ല, തൃ​ത്താ​ല, തു​ട​ങ്ങി​യ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ളു​ക​ളി​ല
പ​ട്ടാ​മ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി താ​ലൂ​ക്കി​ലും നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ലും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. മു​തു​മ​ല, തൃ​ത്താ​ല, തു​ട​ങ്ങി​യ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ളു​ക​ളി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി കോ​വി​ഡ് ക്ല​സ്റ്റ​റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ​ട്ടാ​മ്പി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​ക്ല​സ്റ്റ​ര്‍ പ്ര​ക​ട​മാ​യ​ത്. ഇ​ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ പ​ട്ടാ​മ്പി​യി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് നി​ര്‍​ബ​ന്ധ​മാ​യി പാ​ലി​ച്ചേ മ​തി​യാ​കൂ. മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കാ​നോ ക​യ​റ്റാ​നോ പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ര​ണ്ടു മു​നി​സി​പ്പാ​ലി​റ്റി​ക​ൾ അ​ട​ക്കം 47 കേ​ന്ദ്ര​ങ്ങ​ളി​ൽ 4500 റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തും. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :