കാസർഗോഡ്: നീലേശ്വരത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാലു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.
നീലേശ്വരം തൈക്കടപ്പുറത്തെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്നു കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെയും മൂന്നു യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് കർണാടക സുള്ള്യ സ്വദേശിയാണ്. നേരത്തെ നാലു പീഡന കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.