+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന; ഷെ​ഖാ​വ​ത്തി​ന് നോ​ട്ടീ​സ്

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ‍​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷെ​ഖാ​വ​ത്തി​നോ​ട്‌ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​
രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന; ഷെ​ഖാ​വ​ത്തി​ന് നോ​ട്ടീ​സ്
ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ‍​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ഷെ​ഖാ​വ​ത്തി​നോ​ട്‌ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​ന്ദ്ര മ​ന്ത്രി​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്. കു​തി​ര​ക്ക​ച്ച​വ​ട ആ​രോ​പ​ണ​ത്തി​ല്‍ ശെ​ഖാ​വ​ത്തി​നെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് റി​ബ​ൽ എം​എ​ൽ​എ​മാ​ർ​ക്കു പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യു​ള്ള ശ​ബ്ദ​രേ​ഖ കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ വോ​യ്സ് ക്ലി​പ്പു​ക​ളി​ലെ ശ​ബ്ദം ത​ന്‍റേ​ത​ല്ലെ​ന്നാ​ണ് ഷെ​ഖാ​വ​ത്തി​ന്‍റെ നി​ല​പാ​ട്. ഏ​ത് അ​ന്വേ​ഷ​ണം നേ​രി​ടാ​നും താ​ന്‍ ത​യാ​റാ​ണ്. ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചാ​ല്‍ ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി സ​ഞ്ജ​യ് ജെ​യി​നി​നെ എ​സ്ഒ​ജി​ക്കു റി​മാ​ൻ​ഡി​ൽ ന​ൽ​കി​യി​രു​ന്നു. ഇ‍​യാ​ൾ​ക്കു ത​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം ബി​ജെ​പി ത​ള്ളി​യി​രു​ന്നു. ഷെ​ഖാ​വ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, രാ​ജ്യ​ദ്രോ​ഹ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :