+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്‌​സി​ന് കോ​വി​ഡ്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വാ​ർ​ഡ് അ​ട​ച്ചു

കോ​ഴി​ക്കോ​ട്: ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം അ​ട​ച്ചു. എ​ന്നാ​ൽ നി​ല​വി​ൽ വാ​ർ​ഡി​ലു​ള്ള രോ​ഗി​ക​ൾ തു​ട​രും. ഇ​വി​
ന​ഴ്‌​സി​ന് കോ​വി​ഡ്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വാ​ർ​ഡ് അ​ട​ച്ചു
കോ​ഴി​ക്കോ​ട്: ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം അ​ട​ച്ചു. എ​ന്നാ​ൽ നി​ല​വി​ൽ വാ​ർ​ഡി​ലു​ള്ള രോ​ഗി​ക​ൾ തു​ട​രും. ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള 16 രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ൽ​കും. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വൃ​ക്ക​രോ​ഗ ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്സി​ന് രോ​ഗം ബാ​ധി​ച്ച​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ന​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പ​ടെ 24 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ കൂ​ടി തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഏ​ഴ് വാ​ർ​ഡു​ക​ളെ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റി​ൽ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
More in Latest News :