കിഷൻഗഞ്ച്: നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ കിഷൻഗഞ്ചിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേർക്ക് നേരെ നേപ്പാൾ പോലീസ് വെടിയുതിർത്തുവെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് വിവരം.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇയാളുടെ നില ഗുരുതരമാണെന്നും കിഷൻഗഞ്ച് എസ്പി ആഷിഷ് കുമാർ പറഞ്ഞു. അതേസമയം, അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് പേരെയാണ് വെടിവെച്ചതെന്നാണ് നേപ്പാള്‍ പോലീസിന്റെ ഭാഷ്യം.