+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 9,518 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 258 പേ​ർ മ​രി​ച്ചു

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 9,518 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 258 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​
മ​ഹാ​രാ​ഷ്ട്ര​യി​ൽ 9,518 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 258 പേ​ർ മ​രി​ച്ചു
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 9,518 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 258 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം പേ​ർ​ക്ക് ഒ​റ്റ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 3906 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​വി​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,69,569 ആ​യി. സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി​നി​ര​ക്ക് 54.62 ശ​ത​മാ​ന​മാ​ണ്

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,10,455 ആ​യി. മ​ര​ണ സം​ഖ്യ 11,854 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മും​ബൈ​യി​ൽ 1,308 പു​തി​യ കേ​സു​ക​ളും 64 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ധാ​രാ​വി​യി​ല്‍ ഇ​ന്ന് 36 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി.

കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന് 4979 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 1,70,693 ആ​യി. 78 മ​ര​ണ​ങ്ങ​ള്‍​ഇ​ന്ന് റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ടു. ആ​കെ മ​ര​ണം 2481 ആ​യി. 50,294 ആ​ണ് ആ​ക്റ്റീ​വ് കേ​സു​ക​ൾ.
More in Latest News :