ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് കണക്കുകൾ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 88 പേർ മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2403 ആയി ഉയർന്നു.
ഇന്ന് 4807 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രോഗം ബാധിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,65,714 ആയി.
ചെന്നൈയിൽ മാത്രം ഇന്ന് 1219 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടലൂർ എംഎൽഎ കെ. ഗണേശനും കോവിഡ് സ്ഥിരീകരിച്ചു.