ജയ്പുർ: രാഷ്ട്രീയ കലാപം രൂക്ഷമായ രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച രണ്ട് പ്രാദേശിക പാർട്ടി എംഎൽഎമാർ തിരിച്ചെത്തി. ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരാണ് സർക്കാരിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു.
രാജ്ഭവനിൽ മുഖ്യമന്ത്രി ഗെഹ്ലോട്ട് കൽരാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഗെഹ്ലോട്ട് ഗവർണറെ അറിയിച്ചു. യോഗം 45 മിനിറ്റ് നീണ്ടുനിന്നു- രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
ബിടിപി എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ച വിവരം നേരത്തെ ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തിരുന്നു. ബിടിപി സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ബിടിപി ഉന്നയിച്ച ആവശ്യങ്ങളും ചർച്ച ചെയ്തെന്ന് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.