തിരുവനന്തപുരം: വിവാദ കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ കുറിപ്പ് തയാറാക്കിയാൽ അതൊന്നും സർക്കാർ തീരുമാനമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് തുറക്കാൻ ഗതാഗത സെക്രട്ടറി നോട്ട് പുറത്തിറക്കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് പലനിർദേശങ്ങളും വന്നെന്നുവരും. എന്നാൽ അതെല്ലാം തന്നെ സർക്കാർ തീരുമാനമാകില്ല- മുഖ്യമന്ത്രി പറഞ്ഞു.