പാരീസ്: ഫ്രാൻസിലെ ചരിത്രപ്രസീദ്ധമായ നാന്റസ് കത്തീഡ്രൽ ദേവാലയത്തിൽ തീപിടിത്തം. നൂറോളം അഗ്നിശമനസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റസിലുള്ള കത്തീഡ്രലിൽ ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
15-ാം നൂറ്റാണ്ടിലെ ദേവാലയമാണ് നാന്റസ് കത്തീഡ്രൽ. 1944ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ബോംബാക്രമണത്തിൽ ദേവാലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1972ൽ നാന്റസ് കത്തീഡ്രലിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ദേവലയത്തിന്റെ മേൽക്കൂര കത്തിനശിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ തീപിടിത്തത്തിൽ പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടർഡാം കത്തീഡ്രലിന്റെ മേൽക്കൂരയും ഗോപുരവും കത്തിനശിച്ചിരുന്നു.