ലക്നോ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് മുന്നോട്ടുപോവാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഗെലോട്ട് ബിഎസ്പിയെ നേരത്തെയും വഞ്ചിച്ചിട്ടുണ്ട്. ബിഎസ്പി എംഎൽഎമാരെ സ്വാധീച്ച് കോണ്ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി ആരോപിച്ചു. നിലവിൽ ഫോണ് ടാപ്പിംഗുമായി ബന്ധപ്പെട്ടും ഗെഹ്ലോട്ട് കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് മായാവതി കൂട്ടിച്ചേർത്തു.