തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. പിടിപി നഗറിലെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഇതിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിലും സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ വര്‍ക്ക്ഷോപ്പിലും സംഘം പരിശോധന നടത്തും.
വിമാനത്താവളം വഴി എത്തിക്കുന്ന സ്വര്‍ണം വര്‍ക്ക്ഷോപ്പില്‍ എത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവിടെയും എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. കൂടാതെ സ്വപ്നയുടെ വെള്ളയമ്പലത്തെ ഫ്ളാറ്റും കള്ളക്കടത്ത് സംഘം ഗൂഡാലോചനയ്ക്ക് വേദിയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ഇവിടെയും പരിശോധന നടത്തും.
എന്‍ഐഎ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. സ്വര്‍ണം തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളില്‍ എത്തിയിട്ടുണ്ടോ, രാജ്യത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കാന്‍ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.