+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ജ​യ്പു​ർ: ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് സ​ച്ചി​ന്‍ പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യു
ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
ജ​യ്പു​ർ: ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് സ​ച്ചി​ന്‍ പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ര്‍​ട്ട്. പൈ​ല​റ്റി​നെ അ​നു​ന​യി​പ്പി​ക്കാ​ന്‍ പ്രി​യ​ങ്കാ ഗാ​ന്ധി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​പ്പോ​ഴാ​ണ് പൈ​ല​റ്റ് ത​ന്‍റെ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഈ ​സം​സാ​രം ക​ഴി​ഞ്ഞ് മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം പൈ​ല​റ്റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യെ​ന്നാ​ണ് പൈ​ല​റ്റി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​ച്ചി​ന്‍ പൈ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ വാ​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ നെ​ഹ്‌​റു കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​യു​ള്ള ഫോ​ണ്‍ സം​സാ​രം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കി​യ​ത് പൈ​ല​റ്റി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ര​ണ്ടു ദി​വ​സം മു​ന്‍​പും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​യി സ​ച്ചി​ന്‍ പൈ​ല​റ്റ് സം​സാ​രി​ച്ചു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടും സോ​ണി​യാ​ഗ​ന്ധി​യോ​ടും സാ​സം​രി​ക്കാ​മെ​ന്നും പ്രി​യ​ങ്കാ ഗാ​ന്ധി പൈ​ല​റ്റി​ന് ഉ​റ​പ്പ് ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഉ​റ​പ്പ് വി​ശ്വ​സി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന് പൈ​ല​റ്റി​ന് സം​ശ​യ​മു​ണ്ട്. ഒ​രു വ​ശ​ത്ത് വാ​തി​ലു​ക​ള്‍ തു​റ​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​റു​വ​ശ​ത്ത് അ​യോ​ഗ്യ​നാ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ശോ​ക് ഗെ​ലോ​ട്ട് ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്ന് പൈ​ല​റ്റ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ണ്.
More in Latest News :