തൃശൂർ: കോവിഡ് വ്യാപനംമൂലം അടച്ചിട്ട ചാവക്കാട് താലൂക്ക് ആശുപത്രി തുറന്നു. ഒന്‍പത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി അടച്ചിരുന്നത്. ഭൂരിഭാഗം ജീവനക്കാരുടെയും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രി തുറക്കാൻ തീരുമാനിച്ചത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ ഒന്‍പതു പേര്‍ക്കാണ് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചത്. പിന്നീട് പരിശോധന നടത്തിയ 117 ജീവനക്കാരില്‍ അധികംപേരുടെയും ഫലം നെഗറ്റീവാണ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 24 ആരോഗ്യപ്രവര്‍ത്തകർക്കാണ്.