തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് കുളത്തൂർ ഭാസ്ക്കരൻ നായർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയ്ക്ക് തുടക്കമിട്ടതും അദ്ദേഹമാണ്. ദേശീയപുരസ്കാരം ലഭിച്ച സ്വയംവരം, കൊടിയേറ്റം തുടങ്ങിയവയുടെ നിർമാതാവാണ്.
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.