കൊല്ലം: കടയ്ക്കലിൽ പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് പിടിയിലായത്. നാലു പേർ മദ്യപിച്ചതിൽ ആരോഗ്യപ്രശ്നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു.
നാലംഗ സംഘം കുടിച്ചത് ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയിൽ സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും പോലീസ് വ്യക്തമാക്കി. സ്പിരിറ്റ് ലഭിച്ച സ്ഥലത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അതേസമയം, കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കൊല്ലം റൂറൽ എസ്പി അറിയിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. മലപ്പുറം ഐആർ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥൻ അഖിലാണ് കഴിഞ്ഞദിവസം മദ്യപിച്ച് അവശനിലയിലായി മരിച്ചത്.