തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകൻ എം.ജി രാധാകൃഷണന്റെ ഭാര്യയും ഗാനരചയിതാവും ചിത്രകാരിയുമായ പദ്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ.രാജകൃഷ്ണൻ മകനാണ്. മകള്‍ കാര്‍ത്തിക ദുബായിലാണ്. സംസ്കാരം സമയം തീരുമാനിച്ചിട്ടില്ല.
2013-ല്‍ പുറത്തിറങ്ങിയ "മിസ്റ്റര്‍ ബീന്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പദ്മജ വരികളെഴുതിയിട്ടുണ്ട്. എം.ജി. രാധാകൃഷ്ണന് സംഗീതം ചെയ്തിട്ടുള്ള ലളിത ഗാനങ്ങള്‍ രചിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന പദ്മജ ലോക്ക്ഡൗണിൽ നിന്ന് അതിജീവനം എന്ന സന്ദേശം പകർന്ന് "എല്ലാരും ചൊല്ലണ്' എന്ന ഗാനം മൗത്ത് ഓർഗനിൽ ആലപിച്ചത് അടുത്തിടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ സാംസ്കാരിക-സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.