ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് കോവിഡ് ബാധിച്ച് 38 രോഗികൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 435 ആയി. ഇന്ന് പുതുതായി 1,974 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുടെ ആകെ എണ്ണം 44,661 ആയി ഉയർന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാട് രാജ്യത്ത് രണ്ടാമതായി. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് രോഗികളുടെ കണക്കിൽ മുന്നിൽ. ഒരു ലക്ഷത്തോളം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ നിലവിൽ 19,676 കേസുകളാണുള്ളത്. 24,547 രോഗികൾ രോഗം ഭേദമായി ആശുപത്രിവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,138 പേർ രോഗമുക്തരാകുകയും ചെയ്തു.