+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലും കാ​ഷ്മീ​രി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ക​ച്ചി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.13 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്കോ​ട്ടി​ൽ​നി​ന്നും 118 കി​ലോ​
ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലും കാ​ഷ്മീ​രി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ക​ച്ചി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.13 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്കോ​ട്ടി​ൽ​നി​ന്നും 118 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

കാ​ഷ്മീ​രി​ൽ ക​ട്ര​യി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി 8.35 ഓ​ടെ​യാ​യി​രു​ന്നു ഇ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
More in Latest News :