ഷില്ലോംഗ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിൽ രാത്രികാല യാത്രാ നിരോധനം നീട്ടി. ജൂൺ 22 വരെയാണ് നൈറ്റ് കർഫ്യൂ നീട്ടിയത്. ആശുപത്രി ആവശ്യങ്ങൾക്കല്ലാത്ത എല്ലാ സർവീസുകൾക്കും കർഫ്യൂ ബാധകമായിരിക്കും.
രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ ആദ്യം പ്രഖ്യാപിച്ച മാർച്ചിലാണ് രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്.