+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര കോ​വി​ഡ് ചി​കിത്സ

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ആ​റ് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്
ഡ​ല്‍​ഹി​യി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര കോ​വി​ഡ് ചി​കിത്സ
ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ആ​റ് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള ഏ​റോ​സി​റ്റി​യി​ലെ പു​ള്‍​മാ​ന്‍, സാ​കേ​തി​ലെ ഷെ​രാ​ട്ട​ണ്‍, ഓ​ഖ്‌​ല​യി​ലെ ക്രൗ​ണ്‍ പ്ലാ​സ, ന്യൂ​ഫ്ര​ണ്ട്‌​സ് കോ​ള​നി​യി​ലെ സൂ​ര്യ, രാ​ജേ​ന്ദ്ര പ്ലേ​സി​ലെ സി​ദ്ധാ​ര്‍​ഥ്, പൂ​സ റോ​ഡി​ലെ ജി​തേ​ഷ് എ​ന്നീ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലാ​ണു കോ​വി​ഡ് ചി​കി​ത്സയ്ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. പ​ക്ഷേ ന​ക്ഷ​ത്ര ചി​കിത്സ സൗ​ജ​ന്യ​മ​ല്ല.

പ്ര​ശ​സ്ത​മാ​യ അ​പ്പോ​ളോ, ബ​ത്ര, മാ​ക്‌​സ്, ഗം​ഗാ​റാം, ബി.​എ​ല്‍. ക​പൂ​ര്‍ എ​ന്നീ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഹോ​ട്ട​ലു​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. ചി​കി​ത്സ​യ്ക്കു പു​റ​മേ ഭ​ക്ഷ​ണം, ഹൗ​സ് കീ​പ്പിം​ഗ്, അ​ണു​വി​മു​ക്ത​മാ​ക്ക​ല്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​കും ന​ക്ഷ​ത്ര കോ​വി​ഡ് ചി​കി​ല്‍​സ. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും ഹോ​ട്ട​ലു​ക​ളി​ലെ​ത്തി രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ന​ല്‍​കും. രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ മു​റി​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ന​ല്‍​കു​മെ​ന്നു ഹോ​ട്ട​ലു​ക​ള്‍ അ​റി​യി​ച്ചു.

ജോര്‍ജ് കള്ളിവയലില്‍
More in Latest News :