ദന്തേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്ക് ട്രാക്ടറുകൾ വിതരണം ചെയ്ത സംഭവത്തിൽ ബിജെപി നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ജഗത് പുജാരിയും മറ്റൊരാളുമാണ് അറസ്റ്റിലായത്. മാവോയിസ്റ്റുകൾക്ക് ഒരു ദശാബ്ദക്കാലത്തേളം സാധനങ്ങളും മറ്റ് വസ്തുക്കളും പൂജാരി വിതരണം ചെയ്തുവരികയാണെന്ന് പോലീസ് പറയുന്നു.
പോലീസ് തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്ന മാവോയിസ്റ്റ് നേതാവ് അജയ് അലാമിക്കുവേണ്ടിയാണ് ട്രാക്ടർ വാങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് പുതിയ ട്രാക്ടറും അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അലാമിയുടെ ഉൾപ്പെടെ നിരവധി മാവോയിസ്റ്റുകളുടെ ഫോൺവിളികൾ ടാപ്പ് ചെയ്താണ് പൂജാരിയെ പിടികൂടിയതെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ പറഞ്ഞു. പൂജാരിയുടെ മൊബൈൽ നമ്പറിലേക്ക് സാധനങ്ങൾ ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ വിളിച്ചിരുന്നു. ട്രാക്ടർ ആവശ്യപ്പെട്ടാണ് അടുത്തിടെ വിളിച്ചത്. സംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് പുജാരി അറസ്റ്റിലായത്.