+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ദു​വ​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് ത​ട​യാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ദു​വ​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി. അ​തേ​സ​മ​യം കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ദു​വ​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് ത​ട​യാ​തെ സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ദു​വ​യ്ക്കെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി. അ​തേ​സ​മ​യം കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ജൂ​ലൈ ആ​റി​ന് പ​രി​ഗ​ണി​ക്കു​ന്ന​തു വ​രെ ദു​വ​യു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. ഹ​ർ​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നും, ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​രി​നും സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും ചോ​ദ്യം ചെ​യ്ത് മാ​ർ​ച്ച് 11-ന് ​ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യു​ടെ പേ​രി​ലാ​ണ് വി​നോ​ദ് ദു​വ​യ്ക്കെ​തി​രെ ഹി​മാ​ച​ൽ പ്ര​ദേ​ശ് പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളാ​യി​രു​ന്നു ദു​വ പ​രി​പാ​ടി​യി​ൽ പ​രാ​മ​ർ​ശി​ച്ച​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന വി​നോ​ദ് ദു​വ​യു​ടെ ഹ​ർ​ജി സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഇ​ട​ക്കാ​ല ആ​ശ്വാ​സ​മൊ​ന്നും ന​ൽ​കി​യി​ല്ല. പോ​ലീ​സി​നു കേ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി വി​നോ​ദ് ദു​വ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ത​ട​യ​ണം എ​ന്ന ദു​വ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഞാ​യ​റാ​ഴ്ച സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക ബെ​ഞ്ച് സി​റ്റിം​ഗ് ന​ട​ത്തി ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദ് ദു​വ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് ബി​ജെ​പി വ​ക്താ​വ് ന​വീ​ൻ കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ​വും ദു​വ​യു​ടെ അ​റ​സ്റ്റും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്.
More in Latest News :