മുംബൈ: ജീവനൊടുക്കിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് അമ്മയെക്കുറിച്ച്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് അത്ഭുതപ്പെട്ടും അമ്മയെക്കുറിച്ചോർത്ത് സങ്കടപ്പെട്ടുമുള്ള കുറിപ്പാണു മരിക്കുന്നതിനു മുന്പ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
കണ്ണുനീർത്തുള്ളികളിൽനിന്നും അവ്യക്തമായ ഭൂതകാലം ബാഷ്പീകരിച്ചുയരുന്നു. അവസാനമില്ലാത്ത സ്വപ്നങ്ങൾ ഒരു പുഞ്ചിരിയുടെ ചാപം രചിക്കുന്നു. ഒരു ക്ഷണികമായ ജീവിതം. രണ്ടു പേർക്കിടയിലെ വിലപേശൽ. അമ്മ- എന്നാണ് സുശാന്ത് അവസാനമായി ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പ്.
തന്റെ വിജയം കാണാൻ അമ്മയുണ്ടായില്ലെന്ന ദുഖം സുശാന്ത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സുശാന്ത് പന്ത്രണ്ടാംക്ലാസിൽ പഠിക്കുന്പോഴാണ് അമ്മ മരിക്കുന്നത്. അച്ഛനുമായി അത്ര അടുപ്പം തനിക്കുണ്ടായിരുന്നില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.