കോട്ടയം: ജില്ലയില്‍ പുതിയതായി മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(58), മുണ്ടക്കയം സ്വദേശി(23), ടിവിപുരം സ്വദേശി(33) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചീരഞ്ചിറ സ്വദേശി വിദേശത്തുനിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മുണ്ടക്കയം സ്വദേശി ജൂണ്‍ നാലിന് ചെന്നെയില്നിന്നാണെത്തിയത്. ടിവിപുരം സ്വദേശി മെയ് 29ന് മുംബൈയില്നിന്നെത്തിയതാണ്.
മുണ്ടക്കയം സ്വദേശിയും ടിവിപുരം സ്വദേശിയും ഹോം ക്വാറന്റൈനിലായിരുന്നു. മെയ് 30ന് അബുദാബിയില്‍നിന്നെത്തിയ ചീരഞ്ചിറ സ്വദേശി ഏഴു ദിവസം എറണാകുളത്ത് സ്ഥാപന ക്വാറന്റൈനില്‍ താമസിച്ച ശേഷം എറണാകുളത്തുതന്നെ ഒരു വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
വിമാനത്തില്‍ സഹയാത്രികരായിരുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായത്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവര്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 46 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇന്ന് രണ്ടു പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. ജില്ലയില്‍ ഇതുവരെ 46 പേര് രോഗമുക്തി നേടി. ഇന്ന് 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.