+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡി​ലെ ധോ​ണി; ഒ​ടു​വി​ൽ മ​ട​ക്ക​ത്തി​ലും ധോ​ണി സ്റ്റൈ​ൽ സ​സ്പെ​ൻ​സ്!

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കി​യ​പ്പോ​ൾ ധോ​ണി​യാ​യി അ​ഭി​ന​യി​ച്ച ന​ട​നാ​ണ് സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്. നീ​ര​ജ് പാ​ണ്ഡെ​യ
ബോ​ളി​വു​ഡി​ലെ ധോ​ണി; ഒ​ടു​വി​ൽ മ​ട​ക്ക​ത്തി​ലും ധോ​ണി സ്റ്റൈ​ൽ സ​സ്പെ​ൻ​സ്!
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കി​യ​പ്പോ​ൾ ധോ​ണി​യാ​യി അ​ഭി​ന​യി​ച്ച ന​ട​നാ​ണ് സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്. നീ​ര​ജ് പാ​ണ്ഡെ​യു​ടെ സം​വി​ധാ​ന​ത്തി​ൽ 2016-ൽ ​പു​റ​ത്തി​റ​ങ്ങി​യ "എം​എ​സ് ധോ​ണി അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി’ എ​ന്ന ചി​ത്ര​മാ​ണ് സു​ശാ​ന്തി​നെ ബോ​ളി​വു​ഡി​നു സു​പ​രി​ചി​ത​നാ​ക്കി​യ​ത്.

ധോ​ണി​യു​ടെ വേ​ഷ​ത്തി​നാ​യി സി​നി​മ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​തു മു​ത​ൽ ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​യി​രു​ന്നു സു​ശാ​ന്ത്. മു​ൻ ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ കി​ര​ണ്‍ മോ​റെ​യ്ക്കു കീ​ഴി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് എം​എ​സ് ധോ​ണി അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി​യി​ലേ​ക്ക് ന​ട​ൻ കാ​ലെ​ടു​ത്തു​വ​ച്ച​ത്.

താ​ര​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ധോ​ണി​യു​ടെ ആ​രാ​ധ​ക​രും ക്രി​ക്ക​റ്റ് ലോ​ക​വും. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ഇ​ർ​ഫാ​ൻ പ​ഠാ​ൻ, കി​ര​ണ്‍ മോ​റെ, ആ​കാ​ശ് ചോ​പ്ര, ര​വി ശാ​സ്ത്രി, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ശി​ഖ​ർ ധ​വാ​ൻ ക്രു​നാ​ൽ പാ​ണ്ഡ്യ, ഹ​ർ​ഷ ഭോ​ഗ്ലെ, അ​ജി​ൻ​ക്യ ര​ഹാ​നെ, ഹ​ർ​ഭ​ജ​ൻ സിം​ഗ്, അ​നി​ൽ കും​ബ്ലെ, ഷു​ഹൈ​ബ് മാ​ലി​ക്ക്, മു​ഹ​മ്മ​ദ് കൈ​ഫ്, ആ​ർ.​പി. സിം​ഗ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ക​മ്രാ​ൻ അ​ക്മ​ൽ തു​ട​ങ്ങി​യ​വ​രെ​ല്ലാം സു​ശാ​ന്തി​ന്‍റെ അ​നു​ശോ​ചി​ച്ച് ട്വീ​റ്റ് ചെ​യ്തു.

യു​വ​താ​ര​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ബോ​ളി​വു​ഡും സ്വീ​ക​രി​ച്ച​ത്. സ്ത​ബ്ധ​നാ​യ​താ​യും ത​നി​ക്ക് വാ​ക്കു​ക​ളി​ല്ലാ​താ​യെ​ന്നും അ​ക്ഷ​യ് കു​മാ​ർ ട്വീ​റ്റ് ചെ​യ്തു. തീ​ർ​ത്തും സ​ങ്ക​ട​ക​ര​മാ​യ വാ​ർ​ത്ത​യാ​ണെ​ന്ന് അ​ജ​യ് ദേ​വ്ഗ​ണ്‍ എ​ഴു​തി.
More in Latest News :