പ്യോംഗ്യാംഗ്: ദക്ഷിണ കൊറിയയ്ക്കെതിരെ ആക്രമണഭീഷണിയുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ദക്ഷിണകൊറിയൻ അധികൃതരുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയമായി. ഞങ്ങൾ ഉടൻ തന്നെ അടുത്ത നടപടി സ്വീകരിക്കും. അതിർത്തിയിൽ ഉത്തരകൊറിയൻ വിരുദ്ധലേഖനങ്ങൾ ദക്ഷിണകൊറിയ വിതരണം ചെയ്ത് ഭീഷണിയുയർത്തുന്നുവെന്ന് കിം യോ ജോംഗ് പറഞ്ഞു.
പരമോന്നത നേതാവും പാർട്ടിയും രാജ്യവും എനിക്ക് തന്നിട്ടുള്ള അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തെ അധികാരപ്പെടുത്തും. ശത്രുവിനെതിരെ അടുത്ത നടപടി സ്വീകരിക്കാനുള്ള അവകാശം സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിനെ ഏല്‍പ്പിക്കുമെന്നും കിം യോ ജോംഗ് വ്യക്തമാക്കി.
കിംഗ് ജോംഗ് ഉൻ കഴിഞ്ഞാൽ പാർട്ടിയിലെയും സർക്കാരിലെയും അധികാരസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരിയാണ് കിം യോ ജോംഗ്.