ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 311 പേര് മരിച്ചു ഇതോടെ മരണസംഖ്യ 9,195 ആയി. ഒരു ദിവസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം 11,000ത്തിനു മുകളില്‍ എത്തുന്നത് ഇതു രണ്ടാം തവണയാണ്.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,04,568 ആയി. 3,427 പേര്‍ക്കാണ് ഏറ്റവും പുതിയതായി രോഗം ബാധിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് 113 പേര് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 3,830 ആയി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ 1,989 പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 42,687 ആയി. ചെന്നൈയില്‍ മാത്രം 30,444 പേര്‍ക്കാണ് രോഗം ബാധിച്ചത്. തമിഴ്നാട്ടിലെ മരണസംഖ്യ 397 ആയി. ഇതില്‍ ചെന്നൈയില്‍ മാത്രമാണ് 316 പേര് മരിച്ചത്.