ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഞായറാഴ്ച ഉന്നതതല യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ലഫ്. ഗവർണർ അനിൽ ബൈജാൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കോവിഡ് പ്രതിരോധത്തിൽ ഡൽഹി സർക്കാരിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാളും മോശമെന്നും സ്ഥിതി പരിതാപകരമെന്നുമാണ് സുപ്രീം കോടതി വിമർശിച്ചത്.