വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരാകും വരികയെന്ന് ആകാംഷയിലാണ് അമേരിക്ക. വൈസ്പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കുന്ന വനിതകളുടെ രണ്ടാം ഘട്ട പരിശോധന ഇതിനോടകം തുടങ്ങി.
ലിസ്റ്റിൽ പ്രധാനമായും ഒന്നിലധികം ആഫ്രിക്കൻ അമേരിക്കൻ വനിതകളെയാണ് ബൈഡന്റെ തിരയൽ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ട ചുരുക്കപ്പെട്ടികയിൽ പ്രാഥമിക അഭിമുഖങ്ങൾക്കുശേഷം പ്രബലരായ ആറു വനിതകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന.
സെനറ്റർമാരായ എലിസബത്ത് വാറൻ, കമലഹാരിസ്, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ച സൂസൻ റൈസ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.