ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,137 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 36,824 ആയി.
24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1,214 ആയി. 13,398 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 22,212 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിലാണ്.
24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1,214 ആയി. 13,398 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 22,212 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിലാണ്.