+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; മും​ബൈ​യി​ൽ മ​ര​ണം 2,000 ക​ട​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 3,493 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ര
മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; മും​ബൈ​യി​ൽ മ​ര​ണം 2,000 ക​ട​ന്നു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 3,493 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,01,141 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 127 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 3,717 ആ​യി. 47,793 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. 1,718 പേ​രാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ മും​ബൈ​യി​ലാ​ണ്. മും​ബൈ​യി​ൽ മാ​ത്രം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 55,000 ക​ട​ന്നു. ഇ​ന്ന് 1,366 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 55,451 ആ​യി.

മും​ബൈ​യി​ൽ ഇ​ന്ന് 90 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ് മ​ര​ണം 2,044 ആ​യി.

രാജ്യത്തും കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു ല​ക്ഷം ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3.01,579 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1.43 ല​ക്ഷം പേ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 1.49 ലക്ഷം പേ​ർ രോ​ഗ​മു​ക്തി നേ​ടി.
More in Latest News :